Tuesday 17 May 2011

സ്വപ്നത്തിന്‍റെ അര്‍ഥം

  അന്നൊരു ശനിയാഴ്ച  ആയിരുന്നു. പതിവുപോലെ രാത്രി ഉറങ്ങുവാന്‍ കിടന്നു. അന്ന് കണ്ട സ്വപ്നം 
വിചിത്രമായിരുന്നു. രാത്രി 10 മണിയായി. (ഇതും സ്വപ്നത്തിന്‍റെ ഭാഗമാണ്. ) 10.30 നു ഞാന്‍ മരിക്കും. 
 അതായതു എനിക്ക് ആയുസ്സ് ഇനി അര മണിക്കൂര്‍ മാത്രം. ഇതായിരുന്നു സ്വപ്നം.

                    പിറ്റേ ദിവസ്സം ഞായറാഴ്ച ആയതിനാല്‍ അലസതത കാരണം പത്രവായന ഉച്ചഭക്ഷണ
ത്തിനു ശേഷമാണു ണ്ടായത്.ഉച്ച ഉറക്കത്തിനു പറ്റിയ sleeping pills ആണല്ലോ പത്രവായന.  വായനക്കിടയില്‍, ചരമ പേജില്‍ ചുരുക്കത്തില്‍ കൊടുത്ത വാര്‍ത്ത‍ കണ്ടു ഞെട്ടിപ്പോയി. എന്‍റെ department -ഇല്‍ തന്നെ
ജോലി ചെയ്തിരുന്ന ഒരാളുടെ മരണവാര്‍ത്തയായിരുന്നു അത്. കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി ഇയാളുടെ 
office-ഇല്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്ക് phone ചെയ്തു അന്വേഷിച്ചു. അയാളാണ് പറഞ്ഞത് പൊറിഞ്ചു 
എന്ന ഇയാള്‍ തലേ ദിവസ്സം രാത്രി 10.30 നു മരിച്ചു എന്ന്.

Monday 9 May 2011

കടുവയെ പിടച്ച കിടുവ

30 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവമാണ്. ഞാന്‍  അന്ന് കര്‍ണാടകയിലെ ദാവങ്ങരെക്ക് സമീപം ഹരപ്പനഹല്ലി
എന്ന സ്ഥലത്ത് B Ed നു പഠിക്കുകയായിരുന്നു. അവസാനത്തെ University Exam നടക്കുകയാണ്.എന്‍റെ ബെഞ്ചില്‍
തന്നെ ഇരിക്കുന്ന ഒരു വിദ്യാര്‍ത്ഥി പേപ്പറില്‍ കൊണ്ടുവന്ന് copy അടി നടത്തുകയാണ്. അപ്പോഴാണ് കോപ്പി      
 അടി നോക്കുവനായുള്ള special squad അടുത്ത ക്ലാസ്സില്‍  വന്ന വിവരം invigilator അറിയിക്കുന്നത്. ഉടനെതന്നെ
ഇയാള്‍ കൊണ്ടുവന്ന പേപ്പര്‍ ചുരുട്ടി ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു. 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ squad 
ഞങ്ങളുടെ room ലും എത്തി ഓരോരുത്തരെയും പരിശോധിക്കുവാന്‍ തുടങ്ങി. അപ്പോഴാണ് കുറച്ചു  പേപ്പര്‍ മൂലയില്‍ കിടക്കുന്നതായി അവര്‍ കണ്ടത്. ഉടനെ അത് എടുത്തു handwriting ഒത്തുനോക്കുവാന്‍ ശ്രമം ആരംഭിച്ചു. എന്നിട്ടുംനമ്മുടെ കള്ളന്‍ രക്ഷപ്പെട്ടു. Exam നു ശേഷം അയാളോട് വിവരം ചോദിച്ചു. കോപ്പി അടിക്കുവാന്‍ കൊണ്ടുവന്നത്English ലും ഉത്തരം എഴുതിയത് കന്നടയിലും ആയിരുന്നു!!!!!!!!!