Monday 22 August 2011

ജബ് യാദ് ആയെ ബഹുത് യാദ് ആയെ

 ജൂലൈ 31 ഞായര്‍ രാവിലെ 8 മണിക്കുള്ള ദൂരദര്‍സന്‍                                                 ( നാഷണേല്‍ )രംഗോലി   യിലെ ശ്വേത തിവാരി എന്ന അവതാരിക ഒര്‍മപ്പെടുത്തിയപ്പോള്‍ ആണ് ഓ ഇന്നാണല്ലോ ആ ദിനം എന്ന് ഓര്‍മയില്‍ വന്നത്. 1980 ല്‍  ഈ ദിവസ്സമാണ് ഹിന്ദി സിനിമയിലെ ഗാനഗന്ധര്‍വന്‍ ആയിരുന്ന മൊഹമദ് റാഫി എന്ന ഗായകന്‍ ഈ ലോകത്തോട്‌ വിട പറഞ്ഞത്. 

            ഞങ്ങളുടെ കൌമാരപ്രായത്തെ ഹിന്ദി സിനിമയിലെ 2 പ്രധാന ഗായകന്മാരായിരുന്നു റാഫിയും കിഷോര്‍ കുമാറും. പാടുന്ന ശൈലി വ്യത്യസ്തമായിരുന്നു എങ്കിലും രണ്ടു പേരും ഞങ്ങളുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. 


          ഇന്നത്തെപോലെ ഹിന്ദിപ്പാട്ടുകള്‍ കേള്‍ക്കുവാനുള്ള സൌകര്യമൊന്നും അന്നുണ്ടായിരുന്നില്ല. ഏക ആശ്രയം റേഡിയോ മാത്രമായിരുന്നു -വിവിധഭാരതി യും റേഡിയോ സിലോണും പ്രക്ഷേപണം ചെയ്തിരുന്ന ഗാനങ്ങള്‍. അത് തന്നെ വ്യക്തത വളരെ കുറവും. എങ്കിലും റാഫി സാഹിബ്‌ പാടിയ തേരി ആംഖോം  കെ സിവ  ദുനിയ മെ രഖ ക്യാ ഹെ ,തേരി പ്യാരി പ്യാരി സൂരത്ത് കോ ,യാദ് ന ജായെ ബീതെ ദിനോം കി ,   ഓ ഭഗവാന്‍  തുടങ്ങിയ എണ്ണമറ്റ ഗാനങ്ങള്‍  എങ്ങിനെ മറക്കുവാന്‍ സാധിക്കും ?


  ചുരുക്കി പറഞ്ഞാല്‍ ,അന്ന് രംഗോളിയില്‍ കേട്ട അദ്ദേഹത്തിന്‍റെ
ഒരു ഗാനം പോലെ ജബ് യാദ് ആയെ ബഹുത് യാദ് ആയെ......